കഴക്കൂട്ടം: സ്വകാര്യ സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനെ സ്കുൾ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പുറത്തെ സ്വകാര്യ സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായ കണിയാപുരം നമ്പ്യാർകുളം പണയിൽ വീട്ടിൽ എ.പരമേശ്വരൻ നായർ (മണിയൻപിള്ള /68) ആണ് സ്കുൾ ഗേറ്റിനടുത്തുള്ള മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ സമീപ വാസികളാണ് പരമേശ്വരൻ നായരെ സെക്യൂരിറ്റി മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടത്. ഉടനെ സ്കൂൾ അധികൃതരെയും മംഗലപുരം പൊലീസിനെയും വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് വിവരം. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. ഭാര്യ സരള, മക്കൾ: സജികുമാർ, സിന്ധു, സരിത കുമാരി, ശരത്.
സെക്യൂരിറ്റി ജീവനക്കാരൻ സ്കുൾ മുറിക്കുള്ളിൽ മരിച്ച നിലയിൽ

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments